22 December Sunday

കേരളം ഇന്ത്യയിൽ അല്ലേ , ജനത ഒന്നാകെ പ്രതികരിക്കണം : കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


തിരുവനന്തപുരം
കേന്ദ്രബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതായി റവന്യൂമന്ത്രി കെ രാജൻ. കേരളം ഇന്ത്യയിൽ അല്ല എന്നപോലെയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
രണ്ടുസഹമന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിനായി ഇടപെട്ടില്ല. ടൂറിസം മേഖലയിലും ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തത് ശത്രുതാമനോഭാവത്തോടെ കാണുന്നതുകൊണ്ടാണ്‌.

എയിംസ് അടക്കം കേരളം പ്രതീക്ഷിച്ച പദ്ധതികൾക്ക്‌ ഒരു പരിഗണനയും നൽകാത്ത ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണം–- മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top