ഒല്ലൂർ
25 സെന്റ് വരെ സൗജന്യ ഭൂമി തരംമാറ്റത്തിന് അര്‍ഹരായക്ക് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ പരിഹാരം കാണുമെന്ന് റവന്യുമന്ത്രി കെ രാജൻ. 71 മേഖലകളിലായാണ് അദാലത്ത് നടത്തുക. ഒല്ലൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 26 സ്‌മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം കുട്ടനെല്ലൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ 180877 പട്ടയം നല്‍കി. പ്രവാസികള്‍ക്ക് വിദേശത്തിരുന്നുതന്നെ നികുതി അടയ്‌ക്കാനുള്ള ആപ്ലിക്കേഷന്‍ കൊണ്ടുവരും. ‘എന്റെ ഭൂമി' സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഒക്ടോബറില്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..