21 December Saturday

സന്നദ്ധ സംഘടനകളുടെ യോഗം 
ഈ മാസം: കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


തിരുവനന്തപുരം
മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളിൽ സന്നദ്ധസംഘടനകളുടെ പങ്കാളിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം യോഗം ചേരുമെന്ന്‌ മന്ത്രി കെ രാജൻ. ദുരന്തത്തിൽ മരിച്ചവർക്ക്‌ ആദരാഞ്ജലിയർപ്പിച്ച്‌  നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ പുനരധിവാസത്തിനായി ദുരന്തനിവാരണ നിയമപ്രകാരം  ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പുതിയ വീടുകൾ നിർമിക്കാൻ രണ്ട് പട്ടിക സർക്കാർ തയാറാക്കും. വീടും സ്ഥലവും നഷ്ടമായവരുടെ ഒരു പട്ടികയും വീടുണ്ടെങ്കിലും അവിടേയ്ക്ക് പോകാൻ പറ്റാത്തവരുടെ  പട്ടികയുമാണ്‌ സർക്കാർ തയ്യാറാക്കുന്നത്‌. പട്ടിക പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയ ശേഷമേ തുടർനടപടി സ്വീകരിക്കൂ. കേന്ദ്ര സഹായത്തിനായുള്ള എല്ലാ രേഖകളും നൽകിയിട്ടുണ്ട്‌. ലോകത്തിനു മുന്നിൽ കേരളത്തെ ചെറുതാക്കാൻ മാത്രം ഉപകരിക്കുന്ന വ്യജപ്രചാരണങ്ങളിൽ നിന്ന് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും പിൻമാറണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top