22 December Sunday

കോൺഗ്രസ്‌ നിക്ഷിപ്‌ത 
താൽപ്പര്യക്കാരുടെ പാർടി: കെ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

പാലക്കാട്‌> കോൺഗ്രസിനെ മാഫിയാസംഘം ഹൈജാക്ക്‌ ചെയ്തിരിക്കുകയാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. കോൺഗ്രസ്‌ നിക്ഷിപ്‌ത താൽപ്പര്യക്കാരുടെ പാർടിയാണ്‌.ആന്റണിയുടെയും കരുണാകരന്റെയും കോൺഗ്രസിന്റെ അവസ്ഥ ഇന്ന്‌ എന്താണെന്നും ചെന്നിത്തലയുടെ സ്ഥാനം എവിടെയാണെന്നും സുരേന്ദ്രൻ പാലക്കാട്‌ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ചേലക്കര എൽഡിഎഫിനും പാലക്കാട്‌ യുഡിഎഫിനും എന്നതാണ്‌ ഇരുപാർടികളും തമ്മിലുള്ള ഡീൽ. ഇതിനെതിരായാണ്‌ ബിജെപിയുടെ പോരാട്ടം. മത്സരം രാഷ്‌ട്രീയപരമാണ്‌. കണ്ണൂരിൽ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിനുപിന്നിൽ ഒരു മുതിർന്ന ഡിസിസി നേതാവുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top