03 November Sunday

സുരേഷ് ​ഗോപിയുടെ അഭിപ്രായം പാർടി നിലപാടല്ല- കെ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


തിരുവനന്തപുരം
ബിജെപിയുടെ നിലപാട്‌ പറയേണ്ടത്‌ സുരേഷ്‌ ഗോപിയല്ലെന്നും സംസ്ഥാന പ്രസിഡന്റാണെന്നും കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന്‌ മലയാള സിനിമാ മേഖലയിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച്‌ സുരേഷ്‌ ഗോപി നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേയാണ്‌ കെ സുരേന്ദ്രൻ തുറന്നടിച്ചത്‌. നേതൃത്വത്തിന്റെ നിലപാടുകളെ മറികടന്ന്‌ അഭിപ്രായം പറയുന്ന സുരേഷ്‌ ഗോപിക്കുള്ള മറുപടി വഴിയേ ലഭിക്കുമെന്ന്‌ താക്കീത്‌ നൽകാനും സുരേന്ദ്രൻ മടിച്ചില്ല.

‘നടൻ, കേന്ദ്രമന്ത്രി എന്നീ നിലകളിൽ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ ബിജെപി നിലപാട്‌ പറയാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ പ്രസിഡന്റിനെയാണ്‌. മറ്റുള്ളവർ അതിനോട്‌ ചേർന്നുപോകണം. മലയാള സിനിമയിൽ ‘മട്ടാഞ്ചേരി മാഫിയ’യുണ്ട്‌. അവരാണ് സിനിമയിലെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്‌.

മാധ്യമപ്രവർത്തകരോടു കാണിക്കുന്ന ധാർഷ്‌ട്യം, നേതൃത്വത്തിന്റെ നിർദേശം മറികടന്ന്‌ സിനിമയിൽ അഭിനയിക്കൽ തുടങ്ങിയവയ്‌ക്കുള്ള മറുപടി പറയേണ്ടവർ പറയും’–- സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വവും സുരേഷ്‌ ഗോപിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്റെ തെളിവാണ്‌ സുരേന്ദ്രന്റെ മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top