23 December Monday

ഉദ്യോഗസ്ഥരുടെ തണലിലല്ല 
സിപിഐ എം വളർന്നത്‌: 
കെ വി സുമേഷ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


തിരുവനന്തപുരം
ഏതെങ്കിലും പൊലീസുദ്യോഗസ്ഥരുടെ തണലിലും ഔദാര്യത്തിലും വളർന്ന പ്രസ്ഥാനമല്ല സിപിഐ എമ്മെന്ന്‌ കെ വി സുമേഷ്‌. അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ്‌ ഉയർത്തിയ ആരോപണം എട്ടുനിലയിൽ പൊട്ടും. പൊലീസ്‌ മേധാവി സ്ഥാനത്തുനിന്ന്‌ സെൻകുമാറിനെ മാറ്റിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. അതിനെതിരെ പ്രതിപക്ഷം കോലാഹലമുണ്ടാക്കി. സെൻകുമാർ തിരികെയെത്തിയത്‌ കോടതിവിധിയുടെ ബലത്തിലാണ്‌.
നിയമാനുസൃതമായേ സർക്കാരിന്‌ നടപടിയെടുക്കാനാകൂ.

എഡിജിപിക്കെതിരെ ആരോപണമുയർന്നപ്പോൾ എല്ലാ വസ്തുതയും അന്വേഷിക്കുമെന്നാണ്‌ മുഖ്യമന്ത്രി ഉറപ്പ്‌ നൽകിയത്‌. പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിന്റെ പിറ്റേന്ന്‌ നടപടിയുണ്ടായി. തൃശൂർ പൂരവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ത്രിതല അന്വേഷണമാണ്‌ പ്രഖ്യാപിച്ചത്‌. അന്വേഷണ റിപ്പോർട്ട്‌ വന്നാൽ നടപടിയുണ്ടാകും. പൊലീസ്‌ നയം അട്ടിമറിക്കാൻ ശ്രമിച്ചാൽ നടപടിയുണ്ടാകും. നെഹ്റു മന്ത്രിസഭയിൽ ശ്യാമപ്രസാദ്‌ മുഖർജിയെ ഉൾപ്പെടുത്തിയ കാലംമുതൽ കോൺഗ്രസിന്‌ സംഘപരിവാർ ബന്ധമുണ്ടെന്നും സുമേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top