തിരുവനന്തപുരം> തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയതായി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. യുഡിഎഫ് ഭരണ കാലത്ത് ക്ഷേത്രങ്ങള്‍ അടിച്ചതകര്‍ക്കുകയായിരുന്നുവെന്നും ശിവഗിരിയും കൊടുങ്ങല്ലൂരുമൊക്കെ ഉദാഹരണമാണെന്നും കടകംപള്ളി നിയമസഭയില്‍ വ്യക്തമാക്കി. തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് അനുവദിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിച്ചത്
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ പ്രതിപക്ഷവും ബിജെപിയും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന കാര്യം നമുക്കറിയാം.അതുകൊണ്ടാണ് തുടര്‍ച്ചയായി അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുകയും കാര്യങ്ങള്‍ തുറന്നുകാട്ടപ്പെടുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ കരുതുന്നത്.
ഇന്നലത്തെ ചര്‍ച്ച കാണുകയും കേള്‍ക്കുകയും ചെയ്തവരുണ്ട്. എന്നാല്‍ പത്രം പരിശോധിച്ചാല്‍ പ്രതിപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എന്ന് മനസിലാകും. തൃശൂര്‍ പൂരം ശക്തന്‍ തമ്പുരാന്‍ അനുശാസിച്ച നിലയില്‍ രണ്ട്‌നൂറ്റാണ്ടായി നടക്കുകയാണ്. ആ പൂരം ചരിത്രത്തില്‍ ആദ്യമായി കലങ്ങി. ഗൂഢാലോചന ഇല്ലാതെ അത് കലങ്ങുമോ. അത് സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. ആ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയപ്പോള്‍ വിശദമായി അന്വേഷിക്കുകയും ,ഗൂഢാലോചനയില്‍ പങ്കാളികളായവരെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നിശ്ചയിച്ച് ഒരു സ്‌പെഷ്യല്‍ ടീമിനെ തന്നെ ഒരുക്കി കാര്യങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍
അതില്‍ പെട്ടുപോകാനിടയുള്ളവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം സംസ്ഥാന പ്രതിപക്ഷം മുന്നോട്ടുവെച്ചത്. ഇവര്‍ സംസ്ഥാനം ഭരിക്കുന്ന സമയത്താണ് ക്ഷേത്രോല്‍സവങ്ങളെല്ലാം കലങ്ങിയിട്ടുള്ളത് എന്ന കാര്യം നമുക്കറിയാം.
ശിവഗിരിയെ സംബന്ധിച്ച് തനിക്ക് അറിയാം .പൊലീസ് ക്ഷേത്രം അടിച്ച് തകര്‍ക്കുകയായിരുന്നു . സ്വാമിമാരെ മര്‍ദിച്ചു. ക്ഷേത്രമാണെന്ന് പരപിഗണന പോലും നല്‍കിയില്ല.
അന്ന് ജസ്റ്റിസ് ഭാസ്‌കരന്‍ നമ്പ്യാര്‍ കമ്മിഷന്‍ ഇങ്ങനെ പറഞ്ഞു-1995ലെ തര്‍ക്കം പരിഹരിക്കാനുള്ള ഉപസമിതിയുടെ രൂപീകരണത്തിന് പ്രായോഗിക നേട്ടമല്ല മറിച്ച് രാഷട്രീയ ലക്ഷ്യമാണുണ്ടായതെന്ന നിഗമനത്തിലേക്ക് കമ്മീഷന് എത്താന്‍ സാധിച്ചു എന്ന് കമ്മീഷന്‍ പറഞ്ഞതായും കടകംപള്ളി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..