22 November Friday

കഥ പറഞ്ഞ്‌ കഥാപ്രസംഗ കലാകാര കൂട്ടായ്‌മ

സ്വന്തം ലേഖകൻUpdated: Monday Jul 22, 2024

കഥാപ്രസംഗ കലയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച ചടങ്ങിൽ അയിലം ഉണ്ണികൃഷ്ണന് സൂര്യ കൃഷ്ണ മൂർത്തി ഉപഹാരം നൽകി ആദരിക്കുന്നു

തിരുവനന്തപുരം > ‘കവർന്നെടുത്തുവോ കാർമേഘം
കാർക്കുഴലിൻ നീലിമയാലേ
ഇന്ദുമുഖി നിൻ ചില്ലികളാകാൻ
ഇന്ദ്രധനുസിലും പണിതീർന്നില്ല...’

അടിയന്തരാവസ്ഥ കാലത്ത്‌ മുഴങ്ങിയ വി സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടിലെ വരികൾ ഓരോരുത്തരെയും അവർ പറഞ്ഞ കഥകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ഉപസമിതിയായ സംഘനാട്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കഥാപ്രസംഗ കലാകാന്മാരുടെ കൂട്ടായ്മ ‘കഥ പറയുമ്പോൾ’ വേറിട്ട അനുഭവമായി.
സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സംഘനാട്യ ചെയർമാൻ ദീപു കരകുളം അധ്യക്ഷനായി. കഥാപ്രസംഗ കലാകാരരെ ആദരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി സെയ്ദ് സബർമതി കലാകാരന്മാരെ പരിചയപ്പെടുത്തി.

 സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി എൻ മുരളി, സെക്രട്ടറിമാരായ എ ജി ഒലീന, പി എൻ സരസമ്മ, ജില്ലാ സെക്രട്ടറി എസ് രാഹുൽ, ജില്ലാ പ്രസിഡന്റ്‌ കെ ജി സൂരജ്, ട്രഷറർ ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ജോയിന്റ്‌ സെക്രട്ടറി ജോസ് പൂഴനാട് തുടങ്ങിയവർ പങ്കെടുത്തു. കഥാപ്രസംസം@100: പുരോഗമന കഥാപ്രസംഗകലയുടെ ആചാര്യൻ വി സാംബശിവൻ എന്ന വിഷയത്തിൽ അയിലം ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. എൻ വസന്തകുമാരി സാംബശിവന്റെ പ്രധാന കഥാപ്രസംഗ ഗാനങ്ങൾ അവതരിപ്പിച്ചു.
സംഘനാട്യ കൺവീനർ ബഷീർ മണക്കാട് സ്വാഗതവും രാമചന്ദ്രൻ വെട്ടിക്കവല നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top