22 December Sunday

കൈനകരി സുരേന്ദ്രൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

പുന്നപ്ര > പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ പറവൂർ സിതാരയിൽ കൈനകരി സുരേന്ദ്രൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. വെള്ളി രാവിലെ ഒമ്പതുമുതൽ ഒന്നുവരെ പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനുശേഷം പകൽ രണ്ടിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ചലച്ചിത്ര പിന്നണിഗായകൻ സുദീപ്‌കുമാർ മകനാണ്‌.

ആലപ്പുഴയിലെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവും സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവുമായിരുന്നു.  കെഎസ്‌ഇബി റിട്ട. സൂപ്രണ്ടാണ്. കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതിയംഗം, ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ്‌, ഓർഗനൈസിങ് സെക്രട്ടറി, ദേശാഭിമാനി സ്‌റ്റഡി സർക്കിൾ കുട്ടനാട് താലൂക്ക് പ്രസിഡന്റ്‌, സെക്രട്ടറി, ജില്ലാ സാക്ഷരതാസമിതി കീ -റിസോഴ്സ് പേഴ്സൺ, കേരള സംഗീത നാടക അക്കാദമി ജില്ലാ ഘടകമായ കേന്ദ്രകലാസമിതിയുടെ പ്രസിഡന്റ്‌ തുടങ്ങിയനിലകളിൽ പ്രവർത്തിച്ചിരുന്നു.

കൊന്നപ്പൂക്കൾ (കവിതാസമാഹാരം), വസന്തം, ചന്ദനഗന്ധിയായ പൊന്നുപോലെ (ലേഖനസമാഹാരങ്ങൾ), ജലോത്സവങ്ങളുടെ നാട്ടിൽ, വഞ്ചിപ്പാട്ട് ഈണവും താളവും, നാടൻപാട്ടുകൾ സാഹിത്യ മരതകങ്ങൾ (പഠനങ്ങൾ), കഥാപ്രസംഗകലയുടെ നാൾവഴികൾ (ഗവേഷണ പ്രബന്ധം) എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

കെ എം രാജമ്മയാണ് ഭാര്യ. മക്കൾ: സുദീപ് കുമാർ, സുധീഷ് കുമാർ (കെഎസ്ഇബി എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി). മരുമക്കൾ: കലാമണ്ഡലം സോഫിയ (നൃത്താധ്യാപിക), മായ മോൾ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്‌ ഗ്രേഡ് വൺ നഴ്സിങ് ഓഫീസർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top