തിരുവനന്തപുരം > കൈരളി ന്യൂസ് മാധ്യമപ്രവർത്തകൻ അനൂപ് കെ ആർ സംവിധാനം ചെയ്ത ’എ ബുക്കിഷ് മദർ’ എന്ന ഡോക്യുമെന്ററിക്ക് രാജ്യാന്തര പുരസ്കാരം. ഇന്റർ നാഷണൽ ലൈബ്രറി ഫെഡറേഷൻ ആൻഡ് ഇൻസ്റ്റി റ്റ്യൂഷൻസും (IFLA) ഇറ്റാലിയൻ ലൈബ്രറി അസോസിയേഷനും (AIB) നൽകുന്ന പതിമൂന്നാമത് കോർട്ടോ ഡി ലൈബ്രറി പുരസ്കാരത്തിനാണ് അനൂപ് അർഹനായത്.
ഡോക്യുമെന്ററി വിഭാഗത്തിൽ ബെസ്റ്റ് ഫിലിം അവാർഡും ബെസ്റ്റ് ഷോർട്ട് ഓഫ് ദ ഇയർ പുരസ്കാരവും ’എ ബുക്കിഷ് മദർ’ നേടി. എല്ലാ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നാണ് ബെസ്റ്റ് ഷോർട്ട് ഓഫ് ദ ഇയർ പുരസ്കാരം ജൂറി പ്രഖ്യാപിച്ചത്. ആഷിക് മുഹമ്മദാണ് അസോസിയേറ്റ് ക്യാമറമാൻ.
ഇറ്റലിയിലെ നേപിൾസിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ഇറ്റാലിയൻ സിനിമാ നിരൂപകൻ ഫാബിയോ മെലേലി ഉൾപ്പെടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങൾ തെരെഞ്ഞെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..