22 December Sunday

കളമശേരി കാർഷികോത്സവം ; ചർച്ചയായി ജനപ്രിയതയുടെ രസതന്ത്രം, വായനയുടെയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കളമശേരി
കളമശേരി കാർഷികോത്സവ നഗരിയിൽ എഴുത്തിലെ ‘ജനപ്രിയതയുടെ രസതന്ത്രം'  സാഹിത്യചർച്ച സംഘടിപ്പിച്ചു. മലയാളത്തിലെ ബെസ്റ്റ് സെല്ലറുകളായ ‘ആടുജീവിതം' എഴുതിയ ബെന്യാമിൻ, ‘റാം c/o ആനന്ദി' എഴുതിയ അഖിൽ പി ധർമജൻ, ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്' എഴുതിയ നിമ്ന വിജയ് എന്നിവർ പങ്കെടുത്ത ചർച്ചയിൽ എൻ ഇ സുധീർ മോഡറേറ്ററായി

ഓരോകൃതിയും വായനക്കാരെ ആകർഷിക്കണമെന്നാണ് എഴുത്തകാരൻ ആഗ്രഹിക്കുക. ആടുജീവിതം ജനപ്രിയമായത് വായനക്കാരന്റെ അനുഭവങ്ങളോട് വളരെ ചേർന്ന് നിൽക്കുന്നതുകൊണ്ടാണ്. അതുവരെ സാഹിത്യത്തിൽ അടയാളപ്പെടുത്താത്ത അനുഭവങ്ങൾ വിഷയമായതും ജനപ്രിയമാക്കിയിട്ടുണ്ടാകാം.
ബെന്യാമിൻ

വായനയെ അംഗീകരിക്കാത്ത കുടുംബപശ്ചാത്തലമായിരുന്നു. ചെറിയ പ്രായത്തിൽ കൂട്ടുകാരോട് കഥകൾ പറഞ്ഞായിരുന്നു തുടക്കം. പിന്നീട് എഴുതിവയ്‌ക്കാൻ തുടങ്ങി. ഫെയ്‌സ്ബുക്കിൽ തുടർച്ചയായി എഴുതിത്തുടങ്ങിയെങ്കിലും വൈകിയാണ് വായനക്കാരുണ്ടാകുന്നത്. ആദ്യപുസ്തകം ബസുകളിലാണ് വിറ്റത്‌. റാം c/o ആനന്ദി ബെസ്റ്റ് സെല്ലറായതോടെ അന്താരാഷ്‌ട്ര പബ്ലിഷർമാർവരെ തേടിയെത്തുന്നു.
അഖിൽ പി ധർമജൻ

കോവിഡ് കാലത്ത് ജോലിചെയ്തിരുന്ന ചൈനീസ് കമ്പനിക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് ജീവിക്കാനായി എഴുത്തിലേക്കിറങ്ങിയത്. കമ്പനി അടച്ചുപൂട്ടിയ പ്രധാനമന്ത്രിയോട് ഇക്കാര്യത്തിൽ കടപ്പാടുണ്ട്. വായിച്ചുനേടിയ ഭാഷയിലല്ല, മറിച്ച് സാധാരണക്കാരന്റെ ഭാഷയിലാണ് എഴുതിയത്. ആദ്യ പുസ്തകത്തിന് എവിടെയും തിരസ്കാരമായിരുന്നു. വായനക്കാരുടെ എണ്ണം ക്രമേണ വർധിച്ചുവന്നതാണ്.
നിമ്ന വിജയ്

കാർഷികോത്സവം നഗറിൽ ഇന്ന്
ചൊവ്വ പകൽ 11.30ന് ആശാൻ കവിതയുടെ സംഗീതാവിഷ്കാരം ആദില ഫിറോസ് മുപ്പത്തടം, രണ്ടിന് നിരഞ്ജന കുസാറ്റ് അവതരിക്കുന്ന ക്ലാസിക്കൽ നൃത്തം, മൂന്നിന് സലിം പാണാടൻ, ശിവദാസ് മുപ്പത്തടം ആൻഡ് പാർടി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡ്രാമ, വൈകിട്ട് അഞ്ചിന് അനിൽ ഏകലവ്യ അവതരിപ്പിക്കുന്ന ഗസൽ, ഏഴിന് അദ്വൈതം കടുങ്ങല്ലൂർ അവതരിപ്പിക്കുന്ന നൃത്തസംഗീതം എന്നിവയാണ് പ്രധാന പരിപാടികൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top