22 December Sunday

കഞ്ചാവ് സൂക്ഷിക്കാൻ സമ്മതിച്ചില്ല: അയൽവാസിയുടെ മുഖം അടിച്ചു തകർത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ആലപ്പുഴ > കഞ്ചാവ് സൂക്ഷിക്കാൻ സമ്മതിക്കാത്ത വൈരാ​ഗ്യത്തിൽ അയൽവാസിയുടെ മുഖം ഇഷ്ടിക കൊണ്ട് ഇടിച്ചു തകർത്തു. സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാക്മില്ലൻ. ഈ മാസം 17നാണ് അയൽവാസിയായ കുതിരപ്പന്തി ശ്രീരാ​ഗം വീട്ടിൽ ഷിബുവിനെ ഇയാൾ ആക്രമിച്ചത്. സൗത്ത് പൊലീസ് ഐഎസ്എച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top