22 December Sunday

രേണുകാസ്വാമി കൊലപാതകം: ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ബംഗളൂരു > രേണുകാസ്വാമി കൊലക്കേസിൽ കേസിൽ വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കന്നഡ നടി പവിത്ര ഗൗഡ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ കന്നട നടൻ ദർശനും കഴിഞ്ഞ ദിവസം ഹൈക്കോടതിയ സമീപിച്ചിരുന്നു. നവംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

ജൂൺ എട്ടിന് ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ബം​ഗളൂരൂ കാമാക്ഷിപാളയിലെ കനാലിൽ തള്ളിയ കേസിലാണ് ഇരുവരും പിടിയിലായത്. പവിത്ര ഗൗഡക്കെതിരേ സാമൂഹികമാധ്യമത്തിൽ അശ്ലീല കമന്റിട്ടതിന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്.

നടൻ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസിൽ അറസ്റ്റിലായത്.  ദർശൻ നിലവിൽ ബെല്ലാരി ജയിലിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പവിത്ര ​ഗൗഡ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top