ബംഗളൂരു> ഷിരൂരിലെ ദേശീയപാതയിലെ മണ്ണ് 98 ശതമാനവും നീക്കിയിട്ടും മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുന്റെ ലോറി കണ്ടെത്താനായില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇതിൽ കൂടുതൽ മണ്ണെടുക്കാനാകില്ലെന്നും മൺകൂനയിലെ പരിശോധന തുടരേണ്ടതുണ്ടോയെന്ന് സൈന്യം തീരുമാനിക്കുമെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണഭൈര ഗൗഡ പറഞ്ഞു.
റഡാർ സൂചനകൾ ലഭിച്ച സ്ഥലത്ത് ഉൾപ്പെടെ പരിശോധിച്ചെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. തൊട്ടടുത്ത പുഴയിൽ രൂപം കൊണ്ട മണ്ണുമലയ്ക്കടിൽ ട്രക്ക് കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരച്ചലിന്റെ ആറാം ദിവസമായ ഞായറാഴ്ച ഉച്ചയോടെ സൈന്യം തിരച്ചിലിനായെത്തിയിരുന്നു. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനികസംഘമാണ് രക്ഷാദൗത്യത്തിനെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..