തിരുവനന്തപുരം
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്ത മഴ തുടരുകയാണ്. കണ്ണൂർ വിമാനത്താവള പരിസരത്ത് തിങ്കളാഴ്ച മേഘവിസ്ഫോടന സമാനമായ മഴ പെയ്‌തു. ഒരു മണിക്കൂറിൽ 92 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് (മണിക്കൂറിൽ 100 മില്ലിമീറ്റർ മഴയാണ് മേഘവിസ്ഫോടനമായി കണക്കാക്കുന്നത്). വരും ദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴ തുടരും.
തിങ്കളാഴ്ച തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) ആണ്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ചവരെ മീൻപിടിക്കാൻ പോകരുത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..