പാലക്കാട് > ആ നാല് കൂട്ടുകാരില്ലാതെ, അവരുടെ കളിചിരികളില്ലാതെ കരിമ്പ ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും തുറന്നു. മണ്ണാർക്കാട് പനയംപാടത്ത് സിമന്റ് കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികളുടെ വേർപാടിന് ശേഷം ഇന്നാണ് സ്കൂൾ വീണ്ടും തുറക്കുന്നത്. പരീക്ഷ കഴിഞ്ഞ് കൈപിടിച്ച് നടന്ന് വീട്ടിലേക്ക് മടങ്ങിയ അഞ്ചുപേർ. അപകടത്തിൽ ഒരു വിദ്യാർഥി മാത്രമാണ് രക്ഷപെട്ടത്.
ഡിസംബർ 12നാണ് കേരളത്തെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. കഴിഞ്ഞ വ്യാഴം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..