23 December Monday

കർഷക അവാർഡുകൾ; കർഷകോത്തമ പുരസ്കാരം രവീന്ദ്രൻ നായർക്കും കർഷക തിലകം കെ ബിന്ദുവിനും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

പ്രതീകാത്മകചിത്രം

തിരുവനന്തപുരം > ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും അർഹരായി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എം എസ് സ്വാമിനാഥൻ അവാർഡിന് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡിന് പുതൂർ കൃഷി ഭവനും ട്രാൻസ് ജൻഡർ അവാർഡിന് ശ്രാവന്തിക എസ് പിയും അർഹരായി.

വി വി രാഘവൻ സ്മാരക അവാർഡിന് കൃഷി ഭവൻ മീനങ്ങാടിയും പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡിന് മാതകോട് നെല്ലുൽപാദക പാടശേഖര സമിതിയും അർഹരായി. ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിനുള്ള അവാർഡിൽ ചേകോടി ഊര് ഒന്നാം സ്ഥാനവും മേമാരി ഊര് രണ്ടാംസ്ഥാനവും നേടി. കേര കേസരി അവാർഡിന് മലപ്പുറം താനാളൂർ സ്വദേശി സുഷമ പി ടിയും പൈതൃക കൃഷി നടത്തുന്ന ആദിവാസി ഊരിനും വ്യക്തിക്കുമുള്ള അവാർഡിന് വയനാട് നെല്ലാറ പട്ടികവർഗ കർഷക സംഘവും ജൈവകർഷക അവാർഡിന് കോട്ടയം മരങ്ങാട്ടുപള്ളി രശ്മി മാത്യുവും യുവകർഷക അവാർഡിന് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹരിവരതരാജ് ജിയും ഹരിതമിത്ര അവാർഡിന് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത്ത് എസ് പിയും ഹൈടെക് കർഷകനുള്ള അവാർഡിന് തിരുവനന്തപുരം സ്വദേശി തൻവീർ അഹമ്മദ് ജെയും അർഹരായി. ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ശനിയാഴ്ച വൈകിട്ട് 3 ന് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന കർഷക ദിനാഘോഷം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top