തിരുവനന്തപുരം > വന്യജീവി ആക്രമണങ്ങളിൽനിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച കർഷകസംഘം നേതൃത്വത്തിൽ രാജ്ഭവന് മുന്നിലേക്ക് മാർച്ച് നടത്തും. ഓൾ ഇന്ത്യാ കിസാൻ സഭയുടെ പാർലമെന്റ് ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരം.
തിരുവനന്തപുരം മാനവീയം വീഥിയിൽനിന്ന് രാവിലെ 10ന് ആരംഭിക്കുന്ന മാർച്ച് രാജ്ഭവന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനംചെയ്യും. 1972-ലെ കേന്ദ്ര വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തുക, വന്യജീവി ആക്രമണത്തിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, വന്യജീവി ആക്രമണങ്ങൾക്കെതിരെ കേരള സർക്കാർ സമർപ്പിച്ച 650 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകപ്രക്ഷോഭം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..