കൊല്ലം > സിപിഐ എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏരിയ കമ്മിറ്റിയുടെ ചുമതല നിർവഹിക്കാൻ ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഏരിയ സമ്മേളനം ഉണ്ടാകില്ല. തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. തെറ്റുതിരുത്തൽ പ്രക്രിയയിലൂടെയാണ് ഓരോ ദിവസവും പാർടി കടന്നുപോകുന്നത്.
അതിന്റെ അടിസ്ഥാനത്തിൽ പ്രശ്‌നം ഗൗരവമായി ചർച്ചചെയ്‌താണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പൂർണമായ അർഥത്തിൽ പുനഃസംഘടിപ്പിക്കുക. അഡ്‌ഹോക്ക് കമ്മിറ്റിയെ അടിസ്ഥാനമാക്കി സംഘടനാ പ്രവർത്തനം മുന്നോട്ടുപോകും. തെറ്റായ എല്ലാ പ്രവണതയും പരിശോധിച്ച് നടപടി എടുക്കുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർടി ജില്ലാ സെക്രട്ടറിയറ്റംഗം ടി മനോഹരൻ കൺവീനറായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെയാണ് നിയോഗിച്ചത്. എസ് എൽ സജികുമാർ, പി ബി സത്യദേവൻ, എ എം ഇക്ബാൽ, എൻ സന്തോഷ്, ജി മുരളീധരൻ, എസ് ആർ അരുൺബാബു എന്നിവരാണ് അംഗങ്ങളെന്ന് ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..