14 November Thursday

കെഎസ്‌ആർടിസിയിൽ ശമ്പളവിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

തിരുവനന്തപുരം > ജീവനക്കാർ സമരം തുടരുന്നതിനിടെ ശമ്പളവിതരണം ആരംഭിച്ച്‌ കെഎസ്‌ആർടിസി മാനേജ്‌മെന്റ്‌. മെയിലെ ശമ്പളമാണ്‌ ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്‌. വെള്ളി വൈകിട്ടോടെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക്‌ പണം നിക്ഷേപിക്കാൻ നടപടി തുടങ്ങി. മറ്റുജീവനക്കാർക്ക്‌ വരും ദിവസങ്ങളിലും നൽകുമെന്ന്‌ അധികൃതർ അറിയിച്ചു.

അതേസമയം കെഎസ്‌ആർടിസിയുടെ പക്കൽ 54 കോടി രൂപയാണ്‌ ഉള്ളത്‌.  മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ  30 കോടികൂടി വേണം. ശമ്പളവിതരണം ആരംഭിച്ചെങ്കിലും സമരത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ കെഎസ്‌ആർടിഇഎ അറിയിച്ചു. ചീഫ്‌ ഓഫീസിന്‌ മുന്നിൽ അനിശ്‌ചിതകാല ധർണ തുടരും. എല്ലാ മാസവും അഞ്ചിനകം ശമ്പളം വിതരണം ചെയ്യണമെന്നാണ്‌ ആവശ്യം. തിങ്കളാഴ്‌ച ചീഫ്‌ ഓഫീസ്‌ വളയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top