24 November Sunday

കഥകളി മഹോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ കഥകളികേന്ദ്രം സംഘടിപ്പിക്കുന്ന വാർഷിക കഥകളി മഹോത്സവത്തിന് തുടക്കമായി. തൃപ്പൂണിത്തുറ ശ്രീവെങ്കിടേശ്വര ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കരുണാകരൻ പുരസ്‌കാരം കോട്ടക്കൽ കുഞ്ഞിരാമന് സമ്മാനിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാസമ്മാൻ ജേതാവായ ഡോ. കെ ജി പൗലോസിനെ ആദരിച്ചു. അഡ്വ. രഞ്ജിനി സുരേഷ് കലാമണ്ഡലം രാമൻകുട്ടിനായർ ആശാൻ അനുസ്മരണം നടത്തി.


മാർഗി മധുവിന്റെ ചാക്യാർകൂത്തും കാലകേയവധം കഥകളിയും അരങ്ങേറി. കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം രാധാകൃഷ്ണൻ, ആർഎൽവി ശങ്കരൻകുട്ടി, കലാമണ്ഡലം ആഷിക്, കോട്ടയ്ക്കൽ നാരായണൻ, വിഷ്ണു ഒരുപുലാശേരി, അഭിജിത്ത് വർമ, കലാമണ്ഡലം ശ്രീഹരി, കലാമണ്ഡലം വരവൂർ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.


ഞായർ രാവിലെ 10ന് പഞ്ച മദ്ദളകേളി. 11ന് കർണാടകസംഗീതം–-കഥകളിപദ ജുഗൽബന്ദി. പകൽ 2.30ന് തോടയം പകുതി പുറപ്പാട് മേളപ്പദം അവതരണം. വൈകിട്ട് ആറിന് സമാപനസമ്മേളനത്തിൽ കഥകളികേന്ദ്രം പുരസ്കാരങ്ങൾ ഹൈബി ഈഡൻ എംപി സമ്മാനിക്കും. ഏഴിന് കീചകവധം കഥകളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top