19 September Thursday

കാവേരി ജലം ഉപയോഗിക്കാന്‍ പദ്ധതി ; ഡിപിആറിന് 10 കോടി അനുവദിച്ചു

സ്വന്തം ലേഖികUpdated: Saturday Sep 7, 2024


തിരുവനന്തപുരം
കാവേരിയിൽ നിന്നും കേരളത്തിന് അനുവദിച്ച ജലം ഫ-ലപ്രദമായി ഉപയോഗിക്കാൻ പഠനം നടത്തി വിശദപദ്ധതിരേഖ തയാറാക്കും. ഇതിന്റെ ഡിപിആറിനായി 9.88 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാവേരി ജലതർക്ക ട്രൈബ്യൂണൽ കേരളത്തിന് 30 ടിഎംസി ജലമാണ് അനുവദിച്ചത്. നിലവിൽ കബനി തടത്തിലെ തൊണ്ടാറിലും കടമാൻ തോട്ടിലുമാണ് കാവേരി ജലം എത്തുന്നത്. ബാക്കി കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ഒഴുകി പോവുകയാണ്. നൂൽപ്പുഴ, പെരിങ്ങോട്ടുപുഴ, തിരുനെല്ലി, കല്ലംമ്പതി, ചൂണ്ടാലിപ്പുഴ എന്നിവയിലേക്ക് കൂടി ഇത് എത്തിക്കുന്നതിനുള്ള പഠനമാണ് നടത്തുന്നത്. 20 വർഷത്തിനു മുമ്പുതന്നെ കാവേരി ജല തർക്ക ട്രിബ്യൂണൽ (സിഡബ്ല്യുഡിടി) കേരളത്തിന് 30 ടിഎംസി ജലം അനുവദിച്ചിരുന്നു. അതിൽ 21 ടിഎംസി ജലം വയനാട്ടിലെ വടക്കൻ മേഖലയിലെ കബനി നദീതടത്തിൽ നിന്നുള്ളതാണ്. എന്നാൽ ഇത്‌ പൂർണമായും ഉപയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top