ഹരിപ്പാട് > കായംകുളം താപനിലയത്തിലെ ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം വ്യാഴാഴ്‌ച ആരംഭിച്ചു. പഴയ കായൽ ഫാമിന്റെ തെക്കേ ഭാഗത്ത് ടാറ്റാസോളാർസ് ലിമിറ്റഡ് പൂർത്തിയാക്കിയ 35 മെഗാവാട്ടിന്റെ പ്രവർത്തനമാണ് തുടങ്ങിയത്. അവശേഷിക്കുന്ന 35 മെഗാവാട്ടിന്റെ പ്രവർത്തനം ജൂലൈയിൽ തുടങ്ങും.
കായംകുളത്തെ പ്രധാന പ്ലാന്റിനോട് ചേർന്ന് കേന്ദ്രപൊതുമേഖല സ്ഥാപനമായ ഭേൽ ആണ് 22 മെഗാവാട്ടിന്റെ ആദ്യ യൂണിറ്റ് നിർമിച്ചത്. ഇതോടെ ശേഷി 57 മെഗാവാട്ടായി. കായംകുളം നിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി കെഎസ്‌ഇബിയാണ് വാങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..