26 December Thursday

പാർടിയിൽനിന്ന് ആരുപോയാലും പ്രയാസം: കെ സി വേണുഗോപാൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

മുക്കം
പാലക്കാട്ട് ഡോ. പി സരിൻ സ്ഥാനാർഥിയാകണമോ എന്ന കാര്യം എൽഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യത്തിൽ  അഭിപ്രായം പറയാനില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മുക്കത്ത് യുഡിഎഫ് വയനാട് മണ്ഡലം നേതൃ സംഗമത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

 കോൺഗ്രസിൽ എപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പ് ആഗ്രഹങ്ങൾ തെറ്റല്ല. പാർടിയിൽ നിന്ന് ആരുപോയാലും പ്രയാസമുള്ള കാര്യമാണെന്നും പാർടി ഒരു തീരുമാനമെടുത്താൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top