22 December Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കെസിഎ ഒരു കോടി രൂപ നൽകും

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തിരുവനന്തപുരം > വയനാട് ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള ക്രിക്കറ്റ്‌ ലീഗിന്റെ ലോഗോ പ്രകാശന ചടങ്ങിലാണ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്ന കാര്യം ഭാരവാഹികൾ അറിയിച്ചത്‌. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്നതിനോടൊപ്പം ക്രിക്കറ്റ് മേഖലയിലെ പ്രമുഖരിൽ നിന്ന് പരമാവധി സഹായം വയനാട്ടിലെ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ അസോസിയേഷൻ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

Also Read:
കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ സഞ്ജു വി സാംസൺ പ്രകാശനം ചെയ്തു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top