തിരുവനന്തപുരം> കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിക്കു മുന്നോടിയായി തിരുവനന്തപുരത്ത് കേരള ഓട്ടോമോട്ടീവ് ടെക്‌നോളജി സമ്മിറ്റ് സംഘടിപ്പിക്കും. ഹയാത്ത് റീജൻസിയിൽ ഫെബ്രുവരി 5നും 6നുമാണ് സമ്മിറ്റ്. സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെഎസ്‌ഐഡിസി) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയു(സിഐഐ)മാണ് സംഘാടകർ. സമ്മിറ്റിന്റെ ലോഗോ വ്യവസായ മന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു.
തിരുവനന്തപുരത്തെ പ്രധാന ഓട്ടോമോട്ടീവ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് സമിറ്റ് മുന്നോട്ടുവയ്‌ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മികച്ച സാങ്കേതിക ആവാസവ്യവസ്ഥയും ഓട്ടോമോട്ടീവ് ഗവേഷണ-വികസന സൗകര്യങ്ങളും ഇവിടത്തെ പ്രത്യേകതകളാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി സ്‌പേസ്, ടാറ്റ എൽക്‌സി, നിസാൻ, ബ്ലൂ ബൈനറീസ്, വിസ്റ്റിയോൺ തുടങ്ങിയ പ്രധാന ഓട്ടോമോട്ടീവ് കമ്പനികൾ പങ്കെടുക്കും.
കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോർ, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, കെഎസ്‌ഐഡിസി എക്‌സിക്യ:ട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പി വിഷ്ണുരാജ്, സിഐഐ തിരുവനന്തപുരം സോൺ ചെയർമാൻ ജിജിമോൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..