29 December Sunday

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി; ഹര്‍ജികള്‍ തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

കൊച്ചി > സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തി കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി നല്‍കി. ഇനി ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തിരമായി വാദം കേട്ടാണ് ഉത്തരവ്. ബാങ്കിനുള്ള എല്ലാവിധ സംയോജന നടപടികളുമായും സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് ഒക്ടോബറില്‍ കോടതി വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top