തിരുവനന്തപുരം
ആഭ്യന്തരകലഹം തുടരുന്ന ബിജെപി കേരള ഘടകത്തിൽ ഡിസംബർ, ജനുവരി മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം വന്നതോടെ പാർടി പിടിക്കാൻ നേതാക്കൾ.
കാലാവധി പൂർത്തിയായതോടെ ജെ പി നദ്ദ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാന പ്രസിഡന്റുമാരും സ്ഥാനം ഒഴിയണമെന്നതാണ് ബിജെപിയുടെ രീതി. അതിനുശേഷം ജില്ലാ നേതൃത്വങ്ങളും മാറും. കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെറിക്കുമെന്നുറപ്പായി.
പകരം ആരെന്നത് സംബന്ധിച്ച ചർച്ചകളാണ് കുറച്ചുദിവസമായി ബിജെപിയെ പിടിച്ചുകുലുക്കുന്നത്. പദവിയിൽ തുടരണമെന്നാണ് കെ സുരേന്ദ്രന്റെ മോഹമെങ്കിലും ഒപ്പമുണ്ടായിരുന്ന വി മുരളീധരൻ പോലും കൈവിട്ടതോടെ അദ്ദേഹം ഒറ്റപ്പെട്ട അവസ്ഥയിലാണ്. താനില്ലെങ്കിൽ തന്റെ വിശ്വസ്‌തരെ പ്രധാനപദവികളിൽ എത്തിക്കുകയെന്നതാണ് സുരേന്ദ്രന്റെ മറ്റൊരു നീക്കം. തന്റെ വിശ്വസ്‌തനായ വി വി രാജേഷിനെ ജനറൽ സെക്രട്ടറിയാക്കുന്നതിന് സുരേന്ദ്രൻ നീക്കം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയായതിനാൽ ജോർജ് കുര്യനെയും ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയേക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പദവികളിലും ആധിപത്യം ഉറപ്പാക്കാനാണ് സുരേന്ദ്രൻപക്ഷത്തിന്റെ പരിശ്രമം. പി കെ കൃഷ്‌ണദാസ് പക്ഷക്കാരനും മുതിർന്ന നേതാവുമായ എം ടി രമേശ് പ്രസിഡന്റാകുന്നത് തടയുന്നത് വി മുരളീധരൻ ഉൾപ്പെയുള്ളവരുടെ ആവശ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..