കൊച്ചി> എതിര്‍ ടീം ഗോളിയുടെ സെല്‍ഫ് ഗോളെങ്കിലുമായല്ലോ എന്ന് പരസ്പരം പറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ അക്ഷരാര്‍ഥത്തില്‍ കോരിത്തരിപ്പിക്കുകയായിരുന്നു പിന്നീടുണ്ടായ മഞ്ഞപ്പടയുടെ രണ്ട് വെടിയുണ്ടകള്‍. മൂന്ന് കളികളിലെ പരാജയത്തിന് ശേഷം കൊച്ചിയിലിറങ്ങിയ ബ്ലാസ്റ്റഫേഴ്‌സ് ആടിത്തിമിര്‍ത്തു.അവസാന നിമിഷങ്ങളില്‍ വീണ്ടും ഗോളുകള്‍ പിറക്കുമെന്ന് കരുതിയെങ്കിലും പലതും പെനാള്‍ട്ടി ബോക്‌സില്‍ വച്ച് ഇല്ലാതാകുകയായിരുന്നു. അങ്ങനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കൊച്ചിയുടെ രാത്രിയെ ബ്ലാസ്‌റ്റേഴ്‌സ് ആരവങ്ങളാല്‍ കീഴടക്കി.
പാതിവഴിയില്‍ ഇടറിനിന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഉയിര്‍പ്പ് തന്നെയായിരുന്നു ഇന്നത്തെ മത്സര ഫലം. പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയെ പുറത്താക്കിയശേഷമുള്ള ആദ്യമത്സരം കൂടിയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..