22 December Sunday

വയനാട് ഇരുപത്തിയൊന്നും പാലക്കാട് പതിനാറും ചേലക്കരയിൽ ഒൻപതും സ്ഥാനാർത്ഥികൾ; നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ചേലക്കര നിയമസഭാമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം > മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം അ​വ​സാ​നി​ച്ചു. പാ​ല​ക്കാ​ട് 16 സ്ഥാ​നാ​ർ​ഥി​ക​ളും ചേ​ല​ക്ക​ര​യി​ൽ ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളും വ​യ​നാ​ട്ടി​ൽ 21 സ്ഥാ​നാ​ർ​ഥി​ക​ളുമാണ് മ​ത്സ​ര രം​ഗ​ത്തു​ള്ളത്.

ഡോ പി സ​രി​ൻ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, സി ​കൃ​ഷ്ണ​കു​മാ​ർ എന്നിവരാണ്‌ പാലക്കാട്‌ പത്രിക സമർപ്പിച്ചവരിൽ പ്രമുഖർ. പാലക്കാട്ടെ 16 സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​കെ 27 സെ​റ്റ് പ​ത്രി​ക​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്.

ചേ​ല​ക്ക​ര​യി​ൽ ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. യു ആ​ർ പ്ര​ദീ​പ്, ര​മ്യ ഹ​രി​ദാ​സ്, കെ ​ബാ​ല​കൃ​ഷ്ണ​ൻ ​എ​ന്നി​വ​രാ​ണ് പ്ര​ധാ​നിക​ൾ.  ആ​കെ 15 സെ​റ്റ് പ​ത്രി​ക​യാ​ണ് ചേ​ല​ക്ക​ര​യി​ൽ ല​ഭി​ച്ച​ത്.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 21 പേ​രാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. സ​ത്യ​ന്‍ മൊ​കേ​രി, പ്രി​യ​ങ്ക ഗാ​ന്ധി,  ന​വ്യ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​ സ്ഥാ​നാ​ർ​ഥി​ക​ൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top