21 December Saturday

സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒൻപതു വയസുകാരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മുഹമ്മദ് ഹിഷാം തന്റെ സമ്പാദ്യം ചിറക്കൽ മോസ്കോ ക്ലബ് പ്രവർത്തകരെ ഏൽപ്പിക്കുന്നു

തൃശൂർ > സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിവച്ച സമ്പാദ്യം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകി ഒൻപതു വയസുകാരൻ. ‌തൃശൂർ കുന്നംകുളം ചിറക്കൽ സ്വദേശികളായ നിസാറിന്റെയും ജുവൈരിയയുടെയും മകനായ മുഹമ്മദ് ഹിഷാമാണ് തന്റെ ചില്ലറ കുടുക്കയിൽ സ്വരുകൂട്ടിവെച്ച തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി പായസ ചലഞ്ച്  സംഘടിപ്പിക്കുന്ന ചിറക്കൽ മോസ്കോ ക്ലബ് പ്രവർത്തകരെ ഹിഷാം തന്റെ സമ്പാദ്യം ഏൽപ്പിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top