22 December Sunday

സൈബർ കുറ്റകൃത്യം തടയൽ ; കേരളത്തിന് പുരസ്കാരം

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2024


തിരുവനന്തപുരം
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ സൈബർ കുറ്റകൃത്യം തടയുന്നതിൽ ജാഗ്രതപാലിച്ച കേരള പൊലീസിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോ–-ഓർഡിനേഷൻ സെന്ററിന്റെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച്  ഏർപ്പെടുത്തിയതാണ്‌ പുരസ്‌കാരം. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന്‌ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ്‌ പുരസ്‌കാരം ഏറ്റുവാങ്ങും.

സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ കേരള പൊലീസിലെ സൈബർ വിഭാഗം മികച്ച ഇടപെടലാണ്‌ നടത്തിയത്‌. കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയും ഡൗൺലോഡ്‌ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. മൂന്നു മാസം കൂടുമ്പോൾ നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിലൂടെ രണ്ടു വർഷംകൊണ്ട്‌ ആറായിരത്തിൽ പരം റെയ്‌ഡ് നടത്തി. മൂവായിരത്തിലേറ ഇലക്‌ട്രോണിക്‌ ഉപകരണം പിടിച്ചെടുത്തു. നാനൂറിലേറെ പേർക്കെതിരെ കേസെടുത്തു. സ്‌ത്രീകൾക്കെതിരായ ലൈംഗിക അധിക്ഷേപ പരാതികളിലും സൈബർ വിഭാഗം ശക്തമായ നടപടിയെടുത്തു. സർക്കാരിന്റെ ഇടപെടലുകൾക്കുള്ള അംഗീകാരമാണിതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top