14 November Thursday

ബലാത്സംഗ പരാതി: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി

വെബ് ഡെസ്‌ക്‌Updated: Friday Apr 29, 2022

കൊച്ചി> ബലാത്സംഗപരാതിയിൽ നടനും നിർമാതാവുമായ വിജയ്‌ ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നിലപാട് നേടിയത്. പരാതി വ്യാജമാണെന്നും നിരപരാധിത്വം ബോധിപ്പിക്കാൻ രേഖകൾ കോടതിക്ക് നേരിട്ട് കൈമാറാമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.

തനിക്കയച്ച ആയിരക്കണക്കിന് മെസേജുകളും വാട്‌സാപ് സന്ദേശങ്ങളൂം ഹാജരാക്കാം. താൻ നിർമാതാവായ സിനിമയിൽ അവസരം തേടിയിരുന്നു. പിന്നീട് താൻ എംഡിയായ കമ്പനി നിർമിച്ച സിനിമയിലും അവസരം തേടി. ഡയറക്ടറാണ് താരങ്ങളെ നിശ്ചയിക്കുന്നതെന്നതിനാൽ ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആ സിനിമയിൽ അവസരം കിട്ടിയശേഷം കൂടുതൽ അവസരങ്ങൾക്ക്‌ താനുമായി അടുപ്പം നിലനിർത്തുകയാണ് ചെയ്തത്.

അസമയത്തും മറ്റും തന്നെ വിളിച്ചതിന് തെളിവുണ്ട്. തന്റെ കുടുംബപശ്ചാത്തലം അറിഞ്ഞാണ് ബന്ധം നിലനിർത്തിയത്. ഇത് കുടുതൽ അവസരത്തിനായിരുന്നു. മാധ്യമങ്ങൾക്ക്‌ വാർത്തയ്‌ക്കായി പൊലീസുമായി ഒത്തുചേർന്നുള്ള നാടകമാണ് നടക്കുന്നതെന്നും വിജയ് ബാബു ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top