തിരുവനന്തപുരം > എൻഐആർഎഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (Kerala Institutional Ranking Framework-KIRF) പ്രഥമ റാങ്കുകൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് പ്രഥമ കെഐആർഎഫ് റാങ്കുകൾ പ്രഖ്യാപിക്കുക.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായമാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച സംവിധാനമാണിത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..