23 December Monday

കേരളം മനോഹരം: ഫിലിപ്പ് ക്രാൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ആലുവ
കേരളത്തിലെ യാത്രാനുഭവങ്ങൾ കേട്ടതിനേക്കാൾ മനോഹരമെന്ന് ചെക് റിപ്പബ്ലിക് വിദ്യാർഥി ഫിലിപ്പ് ക്രാൾ. ആലുവ നൊച്ചിമ സേവന ലൈബ്രറി സന്ദർശിക്കവെ കേരളത്തെയും ഇവിടത്തെ യാത്രകളെയുംകുറിച്ച് സംസാരിക്കുകയായിരുന്നു ഫിലിപ്പ്. പല പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയെയും കേരളത്തെയുംകുറിച്ച് മോശം വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതെല്ലാം തെറ്റിദ്ധാരണയാണെന്ന് കേരളത്തിലൂടെ സഞ്ചരിച്ചപ്പോൾ മനസ്സിലായെന്നും ഫിലിപ്പ് അഭിപ്രായപ്പെട്ടു.


സേവന ലൈബ്രറിയെക്കുറിച്ചും മലയാള എഴുത്തുകാരെപ്പറ്റിയും സെക്രട്ടറി അഡ്വ. ഒ കെ ഷംസുദീൻ, എ എ സഹദ് എന്നിവരിൽനിന്ന്‌ ഫിലിപ്പ് വിശദമായി ചോദിച്ച് മനസ്സിലാക്കി. തന്റെ നാടായ ചെക് റിപ്പബ്ലിക്കിലെ ലൈബ്രറികൾ പഠനസംബന്ധമായവയാണ്. കേരളത്തിൽ ഏറെയും പൊതുഗ്രന്ഥശാലകളാണെന്നത് അത്ഭുതപ്പെടുത്തുന്നതായും ഫിലിപ്പ് ക്രാൾ പറഞ്ഞു.

അഞ്ചുദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയതാണ് ഫിലിപ്പ് ക്രാൾ. ചെക് റിപ്പബ്ലിക്കിലെ പ്രാഗ് സർവകലാശാലയിലെ വിദ്യാർഥിയാണ്. പഠനാർഥം ബംഗളൂരു ഐഐഎമ്മിൽ എത്തിയതാണ്. അവധി ആഘോഷിക്കാനാണ് കേരളത്തിൽ വന്നത്. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, കടമക്കുടി, മൂന്നാർ തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. എടത്തല അൽ അമീൻ കോളേജിലെയും പുക്കാട്ടുപടി കെഎംഇഎ കോളേജിലെയും വിദ്യാർഥികളുമായി സംവദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top