തിരുവനന്തപുരം > സ്‌കോൾ കേരളയുടെ പഠിതാക്കൾക്ക് വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ പ്രത്യേക തൊഴിൽ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി 7ന് രാവിലെ 10ന് നിർവഹിക്കും. പട്ടം ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസിൽ നടക്കുന്ന പരിപാടിയിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ പി കെ രാജു മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് മുഖ്യ പ്രഭാഷണം നടത്തും.
സ്‌കോൾ കേരളയുടെ കോഴ്‌സുകൾ പൂർത്തിയാക്കിയ പഠിതാക്കൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ സ്റ്റെപ്പ് അപ് ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക നൈപുണ്യ പരിശീലനവും വിജ്ഞാന തൊഴിൽ പരിചയവും നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ്, പട്ടം ഗവ. ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ഡോ. കെ ലൈലാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് തൊഴിലന്വേഷകർക്കായി കരിയർ ഓറിയന്റേഷനും റസ്യൂമെ ബിൽഡിങ്ങ് പരിശീലനവും ഉണ്ടാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..