05 November Tuesday

എഐയുടെ സാധ്യതകളും വെല്ലുവിളികളും; കേരള നിയമസഭ പഠനം നടത്തും

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം > കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി “ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും” സംബന്ധിച്ച് പഠനം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും, അക്കാര്യത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെക്കുറിച്ചും വിവര സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തുന്നതിനും സമിതി തീരുമാനിച്ചിട്ടുണ്ട്. വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുജനങ്ങളിൽ നിന്നും വിവിധ യുവജനസംഘടനകളിൽ നിന്നും ഐടി സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രതിനിധികളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമിതി സ്വീകരിക്കുന്നതും സമിതിക്ക് ലഭിക്കുന്ന നിർദ്ദേശങ്ങളിൽ പ്രസക്തമായവയിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും സമിതി തെളിവെടുപ്പ് നടത്തുന്നതുമാണ്.

സമിതി മുമ്പാകെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുവാൻ താല്പര്യമുള്ള വ്യക്തികൾ, സംഘടനാ പ്രതിനിധികൾ, ഐ.റ്റി സംരംഭങ്ങളുടെയും / സ്റ്റാർട്ടപ്പുകളുടെയും പ്രതിനിധികൾ തുടങ്ങിയവർ സമിതി അദ്ധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയതും കയ്യൊപ്പ്, മേൽവിലാസം, ഫോൺ നം, ഇ-മെയിൽ ഐ.ഡി. എന്നിവ രേഖപ്പെടുത്തിയതുമായ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും താഴെപ്പറയുന്ന മേൽവിലാസത്തിൽ സമർപ്പിക്കാം.

ചെയർമാൻ,
യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി,
കേരള നിയമസഭ

Email id: yac@niyamasabha.nic.in
അവസാന തീയ്യതി: 2024 ആഗസ്റ്റ് 31


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top