04 November Monday

ഡ്രൈവിങ്‌ 
ലൈസൻസ്‌ 
ഇനിമുതൽ 
പ്രിന്റ്‌ ചെയ്യാം ; അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


തിരുവനന്തപുരം
ഡ്രൈവിങ്‌ ലൈസൻസ്‌ പിവിസി കാർഡിൽ പ്രിന്റ്‌ ചെയ്ത്‌ ഉപയോഗിക്കാൻ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്‌. ഡ്രൈവിങ്‌ ടെസ്റ്റ്‌ പാസായവർക്ക്‌ ഡിജി ലോക്കർ ആപ്പിലേക്ക് ഡ്രൈവിങ്‌ ലൈസൻസ്‌ ഡൗൺലോഡ് ചെയ്യുകയോ ഏതെങ്കിലും പിവിസി കാർഡിൽ പ്രിന്റ് ചെയ്യുകയോ ആകാം.
പരിശോധനാസമയത്ത്‌ ഡിജിറ്റൽ ഡ്രൈവിങ്‌ ലൈസൻസ്‌ കാണിച്ചാൽ മതി. മാന്വൽ കാർഡ്‌ വേണമെന്ന്‌ നിർബന്ധിക്കില്ല. പല ഇലക്ട്രിക് വാഹനങ്ങൾക്കും ഇതിനകം സ്ക്രീൻ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്റ് ഡിസ്‌പ്ലേ ഉണ്ട്‌. അതും ഉപയോഗിക്കാമെന്നും ട്രാൻസ്‌പോർട്ട്‌ കമീഷണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top