28 October Monday

വർഗീയതയും തീവ്രവാദവും 
ഇല്ലാതാക്കാൻ കലയ്ക്ക് 
കഴിയും: -മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


തിരുവനന്തപുരം
വർഗീയചിന്തകളെയും തീവ്രവാദ പ്രവർത്തനങ്ങളെയും ഇല്ലാതാക്കാൻ കലയ്ക്ക് കഴിയുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന കലോത്സവം ‘സർഗോത്സവ്’, നാടക മത്സരം ‘അരങ്ങ് 24’  എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിൽ എണ്ണമറ്റ അവകാശ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുന്ന കേരള എൻജിഒ യൂണിയൻ ജീവനക്കാരുടെ കലാപരമായ കഴിവുകളും സാഹിത്യ അഭിരുചിയും പരിപോഷിപ്പിക്കുന്നതിന് വർഷം തോറും കലോത്സവം സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ കവി പ്രൊഫ. വി മധുസൂദനൻ നായർ മുഖ്യാതിഥിയായി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ കെ പി സുനിൽ കുമാർ, സംസ്ഥാന ട്രഷറർ വി കെ ഷീജ, കലാ കായിക സമിതി സംസ്ഥാന കൺവീനർ സീമ എസ് നായർ എന്നിവർ സംസാരിച്ചു. വിജയികൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top