22 December Sunday

പൊലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി ; രണ്ട്‌ എഡിജിപിമാർക്ക്‌ സ്ഥാനമാറ്റം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

തിരുവനന്തപുരം
സംസ്ഥാനത്ത്‌ പൊലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി. കേരള പൊലീസ്‌ അക്കാദമി ഡയറക്‌ടറായ എഡിജിപി ബി സന്ധ്യയെ എഡിജിപി (ട്രെയിനിങ്) ആയി മാറ്റി നിയമിച്ചു. എഡിജിപി (കോസ്‌റ്റൽ സെക്യൂരിറ്റി) കെ പത്മകുമാറിനെ ആംഡ്‌ പൊലീസ്‌ ബറ്റാലിയൻ എഡിജിപിയായി മാറ്റി നിയമിച്ചു.

കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ ഐ ജി വിജയ്‌ സാഖറേ‌ക്ക്‌ കോസ്‌റ്റൽ പൊലീസ്‌ ഐജിയുടെ അധിക ചുമതല നൽകി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ്‌ മടങ്ങിയെത്തിയ ടി വിക്രമിനെ ഐ ജി (ട്രെയിനിങ്) ആയി നിയമിച്ചു. കേരള പൊലീസ്‌ അക്കാദമി ഡയറക്‌ടറുടെ ചുമതലയും വിക്രമിന്‌ നൽകി. എസ്‌ പി (ഓപ്പറേഷൻസ്‌) ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണിനെ ആന്റി ടെററിസ്‌റ്റ്‌ ഫോഴ്‌സ്‌ എസ്‌ പി ആയി നിയമിച്ചു.

പൊലീസ്‌ ആസ്ഥാനത്തെ അഡീഷണൽ അസി.ഇൻസ്‌പെക്‌ടർ ജനറൽ ആയ സുജിത്‌ ദാസിനെ കോഴിക്കോട്‌ സിറ്റി ഡിസിപി ആയി നിയമിച്ചു. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ്‌ ആർ വിശ്വനാഥാണ്‌ പുതിയ തൃശൂർ റൂറൽ ജില്ലാ പൊലീസ്‌ മേധാവി. കെ പി വിജയകുമാരൻ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം. കെഎപി ഒന്നാം ബറ്റാലിയൻ കമാൻഡന്റ്‌ വൈഭവ്‌ സക്‌സേനയെ പൊലീസ്‌ ആസ്ഥാനത്തെ അഡീഷണൽ അസി.ഇൻസ്‌പെക്‌ടർ ജനറലായി നിയമിച്ചു. വനിതാ പൊലീസ്‌ ബറ്റാലിയൻ കമാൻഡന്റ്‌‌ ഡി ശിൽപ്പയാണ്‌ പുതിയ കാസർകോട്‌ ജില്ലാ പൊലീസ്‌ മേധാവി. കാസർകോട്‌ ജില്ലാ പൊലീസ്‌ മേധാവി പി എസ്‌ സാബുവിനെ ആലപ്പുഴ ജില്ലാ പൊലീസ്‌ മോധാവിയാക്കി. ജയിംസ്‌ ജോസഫ്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top