തൃക്കാക്കര
കേരള പ്രിന്റേഴ്സ് അസോസിയേഷൻ 39–-ാം സംസ്ഥാന സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായത്തിന് അനുയോജ്യമായ, പത്ത് ഏക്കറിലധികമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലം ഇൻഡസ്ട്രിയൽ എസ്റ്റേറ്റായി നോട്ടിഫൈ ചെയ്തുനൽകാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഭൂമിയില്‍ കിൻഫ്ര മുതലായ സ്ഥാപനങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിഎ സംസ്ഥാന പ്രസിഡന്റ് വൈ വിജയൻ അധ്യക്ഷനായി. പ്രിന്റേഴ്സ് വോയ്സ് സമ്മേളന പതിപ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ ജെ റിയാസ് പ്രകാശിപ്പിച്ചു. ടെക്നോവ ഇമേജിങ് സിസ്റ്റം അസി. മാനേജർ കെ എസ് ദീക്ഷിത് അച്ചടി നൂതന യുഗത്തിൽ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് മുൻ വൈസ് പ്രസിഡന്റ് (സൗത്ത്) എ സെന്തിൽകുമാർ, കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, ആർ സുരേഷ്, പി എ അഗസ്റ്റിൻ, രാജീവ് ഉപ്പത്ത്, കെ വിനയരാജ് എന്നിവർ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരള പ്രിന്റ് ആന്‍ഡ് പായ്‌ക്ക് 2024 എക്സിബിഷനും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന കൗൺസിൽ യോഗം കെപിഎ രക്ഷാധികാരി പാറത്തോട് ആന്റണി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി എം ഹസൈനാർ വാർഷിക റിപ്പോർട്ടും ട്രഷറർ പി അശോക് കുമാർ വാർഷിക കണക്കും അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..