21 December Saturday

പിഎസ്‍സിയുടെ നേട്ടങ്ങളിൽ വനിതകൾക്ക് അഭിമാനിക്കാം: വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

തിരുവനന്തപുരം> കേരള പിഎസ്‍സിയുടെ നേട്ടങ്ങളിൽ പിഎസ്‍സിയിലെ 60 ശതമാനം വരുന്ന വനിതാ ജീവനക്കാർക്ക് അഭിമാനിക്കാമെന്ന് മന്ത്രി വീണാ ജോർജ്. പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങളിലെ സ്ത്രീപ്രാതിനിധ്യം കേരളത്തിൽ 29 ശതമാനമാണ്.

രാജ്യത്തെ തന്നെ ഉയർന്ന നിരക്കാണിത്‌. എന്നാൽ, സർക്കാർ സർവീസിന് പുറത്തുള്ള തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്‌. സമൂഹത്തിന് സ്ത്രീകളോടുള്ള മുൻവിധിയാണ് സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു.  

യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് സബിത ജാസ്മിൻ അധ്യക്ഷയായി. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു, യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർപേഴ്സൺ എൻ എസ് ഫരിഷ്ത, ജനറൽ സെക്രട്ടറി ബി ബിജു, സംസ്ഥാന പ്രസിഡന്റ് കെ സെബാസ്റ്റ്യൻ, യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ വി സുനുകുമാർ, വനിതാ സബ്കമ്മിറ്റി കൺവീനർ ആർ രജിത, സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം ആർ ബി സിന്ധു എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top