03 December Tuesday

പിഎസ്‍സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

തിരുവനന്തപുരം> കോട്ടയം, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികകളിലേക്ക് 28ന് നടത്തുന്ന പിഎസ്‍സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം.

കോഴിക്കോട് വടക്കുമ്പാട് എച്ച്എസ്എസ്, പാലേരി കുറ്റ്യാടി (സെന്റർ 1) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1976002 മുതൽ 1976201 വരെയുള്ളവർ കോഴിക്കോട് മേപ്പയ്യൂർ കുട്ടോത്ത് ജിഎച്ച്എസ്എസ്, ആവള കുട്ടോത്ത് (സെന്റർ 1) എന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതണം. വടക്കുമ്പാട് എച്ച്എസ്എസ്, പാലേരി കുറ്റ്യാടി (സെന്റർ 2) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1976202 മുതൽ 1976401 വരെയുള്ളവർ കോഴിക്കോട് മേപ്പയ്യൂർ കുട്ടോത്ത് ജിഎച്ച്എസ്എസ് ആവള കുട്ടോത്ത് (സെന്റർ 2) എന്ന കേന്ദ്രത്തിൽ  പരീക്ഷയെഴുതണം.

ആലപ്പുഴ എസ്ഡിവി എച്ച്എസ് ഫോർ ഗേൾസ് എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1878251 മുതൽ 1878450 വരെയുള്ളവർ ആലപ്പുഴ ജ്യോതിനികേതൻ ഇ എം സ്കൂൾ പുന്നപ്ര (സെന്റർ 1) എന്ന കേന്ദ്രത്തിലും ആലപ്പുഴ എസ്ഡിവി എച്ച്എസ് ഫോർ ബോയ്സ് എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1878451 മുതൽ 1878650 വരെയുള്ളവർ ആലപ്പുഴ ജ്യോതിനികേതൻ ഇ എം സ്കൂൾ പുന്നപ്ര (സെന്റർ 2) എന്ന കേന്ദ്രത്തിലും പരീക്ഷയെഴുതണം.

ഗവ. ഗേൾസ് ഹൈസ്കൂൾ ആലപ്പുഴ ടൗൾഹാളിനുസമീപം ഇരുമ്പ് പാലം എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1883351 മുതൽ 1883550 വരെയുള്ളവർ ആലപ്പുഴ ഗവ. യുപി സ്കൂൾ തിരുവമ്പാടി എന്ന കേന്ദ്രത്തിലും പരീക്ഷയെഴുതണം. പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായാൽ മതിയെന്ന് പിഎസ്‍സി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top