തിരുവനന്തപുരം
പൊതുമരാമത്ത് റസ്റ്റ്ഹൗസുകൾ ഓൺലൈൻ ബുക്കിങ്ങിലൂടെ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിൽ നിന്നുള്ള വരുമാനം 19 കോടിയിലേക്ക്. സംസ്ഥാനത്തെ 156 റസ്റ്റ്ഹൗസുകളിലായി മൂന്ന് വർഷത്തിനിടെ 30,41,77 ബുക്കിങ്ങാണുണ്ടായത്. 18,333,7700 കോടി രൂപയുടെ വരുമാനവും ലഭിച്ചു.
സംസ്ഥാനത്താകെ വിവിധ റസ്റ്റ് ഹൗസുകളിലായി കോട്ടേജുകൾ ഉൾപ്പെടെ 1200 മുറികളാണുള്ളത്. 256 മുറികളുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ഇവ തുറന്ന് നൽകും. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകൾ നവീകരിക്കുകയും പുതിയത് നിർമിക്കുകയും ചെയ്തു. 2021 നവംബർ 1 നാണ് കേരളത്തിലെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..