തൃശൂർ
കേരള സാഹിത്യ അക്കാദമിയുടെ 2022-ലെ പുരസ്കാരങ്ങൾ സമ്മാനിച്ചു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഡോ. എം എം ബഷീറും എൻ പ്രഭാകരനുവേണ്ടി മകൻ പി ആർ സുചേതും ഏറ്റുവാങ്ങി. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ പി സുധീര, ഡോ. രതി സക്സേന, ഡോ. പി കെ സുകുമാരൻ എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷനായി. റവന്യുമന്ത്രി കെ രാജൻ വിശിഷ്ടാതിഥിയായി. അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, വിജയലക്ഷ്മി, ആലങ്കോട് ലീലാകൃഷ്ണൻ, സുകുമാരൻ ചാലിഗദ്ദ എന്നിവർ സംസാരിച്ചു. പുരസ്കാരജേതാക്കൾ പങ്കെടുത്ത സർഗസംവാദത്തിൽ വി എസ് ബിന്ദു അധ്യക്ഷയായി. എം ആർ രേണുകുമാർ, ഡോ. സി രാവുണ്ണി, എൻ രാജൻ, വിജയരാജമല്ലിക എന്നിവർ സംസാരിച്ചു.
അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്കാരങ്ങളും എൻഡോവ്മെന്റുകളും സമ്മാനിച്ചു. എൻ ജി ഉണ്ണിക്കൃഷ്ണൻ, വി ഷിനിലാൽ, പി എഫ് മാത്യൂസ്, എമിൽ മാധവി, എസ് ശാരദക്കുട്ടി, ജയന്ത് കാമിച്ചേരിൽ, സി എം മുരളീധരൻ, കെ സേതുരാമൻ, സി അനൂപ്, ഹരിത സാവിത്രി, വി രവികുമാർ, പി എഫ് മാത്യൂസ്, പി കെ പോക്കർ, പി വി സജീവ്, ഡോ. പി പി പ്രകാശൻ, വിനിൽപോൾ, അലീന, കെ അഖിൽ, വി കെ അനിൽകുമാർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി.
ഡോ. സുനിൽ പി ഇളയിടം അവാർഡ് ജേതാക്കളേയും എം കെ മനോഹരൻ എൻഡോവ്മെന്റ് ജേതാക്കളേയും പരിചയപ്പെടുത്തി. സി പി അബൂബക്കർ, കെ പി രാമനുണ്ണി, ഡോ. ആർ ശ്രീലതാവർമ എന്നിവർ സംസാരിച്ചു. ‘നോവൽ സാഹിത്യം: രാഷ്ട്രീയ സാംസ്കാരിക വിവക്ഷകൾ’ എന്ന വിഷയത്തിൽ ഡോ. പി കെ പോക്കർ വിലാസിനി അനുസ്മരണപ്രഭാഷണം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..