31 December Tuesday

ജന്നത്ത് സമരവീരക്ക് പാന്റും ഷർട്ടും ധരിച്ച് സ്കൂളിൽ പോകാം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

ജന്നത്ത് സമരവീര

മലപ്പുറം> മഞ്ചേരി ​ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസുകാരി ജന്നത്ത് സമരവീരക്ക് ഇനി പാന്റും ഷർട്ടും ധരിച്ച് സ്കൂളിൽ പോകാം. ഇതുസംബന്ധിച്ച്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിറക്കി. പെൺകുട്ടികൾ ചുരിദാറും  കോട്ടും ആൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കാൻ പിടിഎ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, തന്റെ മകളെ പാന്റും ഷർട്ടും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ജന്നത്തിന്റെ  രക്ഷിതാവായ അഡ്വ. ഐഷ പി ജമാൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

വിഷയം പരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി. പരാതി തീർപ്പാക്കാനായി ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ രക്ഷിതാക്കൾ, പിടിഎ, എസ്എംസി ഭാരവാഹികൾ, പരാതിക്കാരി എന്നിവരുമായി സ്കൂളിൽലെത്തി കൂടിക്കാഴ്ച നടത്തി. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജന്നത്തിന്‌  ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാമെന്നും മറ്റു പെൺകുട്ടികൾക്ക്‌ ചുരിദാറും കോട്ടും ധരിക്കാമെന്നും ഉത്തരവിൽ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top