22 December Sunday

കേരള സ്കൂൾ കായികമേളയുടെ ലോഗോയും ഭാഗ്യചിഹ്നവും പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയും ചേർന്ന് കേരള സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്യുന്നു.

തിരുവനന്തപുരം > കേരള സ്കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോയും ഭാഗ്യചിഹ്നവും പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയുമാണ് ലോ​ഗോ പ്രകാശനം ചെയ്തത്. "തക്കുടു" എന്ന് പേരിട്ടിരിക്കുന്ന അണ്ണാറക്കണ്ണനാണ് മേളയുടെ ഭാഗ്യചിഹ്നം.

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര കായികമേളകളിൽ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ കായികമേള വിപുലമായി നടത്താൻ തീരുമാനിച്ചത്. സവിശേഷ കഴിവുകൾ ഉള്ള കുട്ടികളേയും ഉൾപ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിലൂടെ ആദ്യമായി നടപ്പാക്കും.

ഭാ​ഗ്യച്ഹ്നം 'തക്കുടു'

മേളയിൽ 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്. നവംബർ 4 മുതൽ 11വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 4ന് വൈകുന്നേരം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. സമാപനം നവംബർ 11ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
 
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top