14 November Thursday

കേരള ശാസ്ത്ര കോൺഗ്രസ്‌ വെള്ളാനിക്കരയിൽ ; വിവിധ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന്‌ 1500 ഓളം ഗവേഷകർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


മണ്ണുത്തി
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന കേരള ശാസ്ത്ര കോൺഗ്രസ്‌  ഫെബ്രുവരി ഏഴു മുതൽ 10 വരെ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലാ ആസ്ഥാനത്ത്‌  നടക്കും.  എട്ടിന്‌  മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏഴിന്‌  ശാസ്ത്ര പ്രദർശനം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും.

ദക്ഷിണേന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന്‌ 1500 ഓളം ഗവേഷകർ പങ്കെടുക്കും. ‘ഹരിത ഭാവിക്കുവേണ്ടിയുള്ള സാങ്കേതിക പരിവർത്തനം' എന്നതാണ് ഈ വർഷത്തെ  ആശയം.   പതിമൂന്നോളം വ്യത്യസ്ത വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ശാസ്ത്ര പ്രദർശനത്തിൽ  ഐഎസ്ആർഒ , പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ,  സിഎസ്ഐആർ,  ഐസിഎആർ തുടങ്ങി  പ്രധാന സ്ഥാപനങ്ങൾ പങ്കെടുക്കും.  100 ൽ പരം പ്രദർശന സ്റ്റാളുകൾ ഉണ്ടാകും. 

കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള കാർഷിക സർവകലാശാല, കേരള വന ഗവേഷണ സ്ഥാപനം എന്നിവയാണ്‌  മുപ്പത്തിയേഴാമത് കേരള ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള രജിസ്ട്രേഷൻ ഈ മാസം 30 വരെയാണ്. തൃശൂർ ജില്ല നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ഗവേഷണ പ്രബന്ധം  ജനുവരി 15 വരെ രജിസ്‌റ്റർ ചെയ്യാം. വിവരങ്ങൾ ksc.kerala.gov.in എന്ന വെബ് സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top