22 December Sunday

ജൂൺ ഒന്നുമുതൽ പ്രത്യേക ട്രെയിൻ സർവീസ്‌ : കൂടുതൽ ബുക്കിങ് കൗണ്ടർ; സ്‌റ്റോപ്പുകൾ കുറച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


സ്വന്തം ലേഖകൻ
ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ സർവീസിനായി കൂടുതൽ ബുക്കിങ്‌ കൗണ്ടർ തുടങ്ങി. തിരുവനന്തപുരം, എറണാകുളം ജങ്‌ഷൻ, കോഴിക്കോട്‌, കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട് ജങ്ഷൻ, തിരൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ്‌ രണ്ടു വീതം ടിക്കറ്റ്‌ കൗണ്ടർ തുറന്നത്‌.  മാസ്‌ക്‌ ധരിക്കാത്തവർക്ക്‌ ടിക്കറ്റ്‌ നൽകില്ല. തിരുവനന്തപുരം, എറണാകുളം ജങ്‌ഷൻ, കോഴിക്കോട്‌  സ്‌റ്റേഷനുകൾ വഴി ടിക്കറ്റ്‌ റദ്ദാക്കിയ തുകയും തിരികെ നൽകും.

ജനശതാബ്‌ദി ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകൾക്ക്‌ റെയിൽവേ  ആദ്യം അനുവദിച്ച സ്‌റ്റോപ്പിന്റെ എണ്ണം വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ്‌ സ്‌റ്റോപ്പിന്റെ എണ്ണം കുറച്ചതെന്ന്‌ റെയിൽവേ അറിയിച്ചു. കോഴിക്കോട്‌ –-തിരുവനന്തപുരം–-കോഴിക്കോട്‌ ജനശതാബ്‌ദിയുടെ ആലുവ, ചേർത്തല, കായംകുളം, വർക്കല, ശിവഗിരി സ്‌റ്റോപ്പും കണ്ണൂർ–-തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്‌ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം  സ്‌റ്റോപ്പുമാണ്‌ റദ്ദാക്കിയത്‌‌. എറണാകുളം ജങ്‌ഷൻ–-നിസാമുദ്ദീൻ–-എറണാകുളം  ട്രെയിനിന്റെ ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്‌, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ലോക്‌മാന്യതിലക്‌–-തിരുവനന്തപുരം സെൻട്രൽ–-ലോക്‌മാന്യതിലക്‌ ട്രെയിനിന്റെ വർക്കല,  കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്‌, അമ്പലപ്പുഴ, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്‌ സ്‌റ്റോപ്പും ഒഴിവാക്കി. റെയിൽവേ  നേരത്തെ പ്രഖ്യാപിച്ച മറ്റ്‌ സ്‌റ്റോപ്പുകളിൽ ട്രെയിൻ നിർത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top