തിരുവനന്തപുരം > 2024 വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌ക്കാരങ്ങളാണ് മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചത്. ഡിസംബർ 3ന് തൃശ്ശൂരിൽ വെച്ച് നടത്തുന്ന സംസ്ഥാന ഭിന്നശേഷി ദിനാചരണത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.
പുരസ്‌കാര ജേതാക്കൾ
സർക്കാർ മേഖലയിലെ മികച്ച ജീവനക്കാർ
പ്രൊഫസർ ഡോ. ബീനകൃഷ്ണൻ എസ് കെ
എ മുജീബ് റഹ്‌മാൻ
കൊച്ചുനാരായണി
ഡോ. കെ പി നിധീഷ്
സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാർ
മുഹമ്മദ് ജാബിർ
സന്തോഷ് മേനോൻ
ഭിന്നശേഷിജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്വകാര്യ മേഖല സ്ഥാപനം
കെവിഎം ട്രസ്റ്റ്, ചേർത്തല
ഷാലിമാർ സ്റ്റോർസ് തളിപ്പറമ്പ്
ഭിന്നശേഷിക്കാരുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന മികച്ച സർക്കാരേതര സ്ഥാപനങ്ങൾ
എംമൗസ് വില്ല റെസിഡൻഷ്യൽ സ്‌കൂൾ ഫോർ മെന്റലി റീട്ടാർഡഡ് വയനാട്
തണൽ കരുണ സ്‌കൂൾ ഫോർ ഡിഫറെന്റലി ഏബിൾഡ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്
കേരള റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഫിസിക്കലി അഫക്ടഡ് (KRIPA) ചുണങ്ങംവേലി, എറണാകുളം
സംസ്ഥാനതല മാതൃകാ വ്യക്തിത്വങ്ങൾ
ശാരിക എ കെ
പി എ സൂരജ്
മികച്ച സർഗാത്മക ബാലൻ/ബാലിക
ആൻ മൂക്കൻ
വചസ് രതീഷ്
മികച്ച കായികപ്രതിഭ
അനു ബി
മുഹമ്മദ് ആസിം പി
ദേശീയ-അന്തർദേശീയ മികവിനുള്ള പുരസ്കാരം
സജി തോമസ്
മികച്ച ജില്ലാ പഞ്ചായത്ത്
ആലപ്പുഴ ജില്ലാ പഞ്ചായത്ത്
മികച്ച ജില്ലാ ഭരണകൂടം
കാസർഗോഡ് ജില്ലാ ഭരണകൂടം
മികച്ച കോർപ്പറേഷൻ
തിരുവനന്തപുരം
മികച്ച നഗരസഭ
നിലമ്പൂർ നഗരസഭ
മികച്ച ബ്ലോക്ക് പഞ്ചായത്ത്
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, മതിലകം ബ്ലോക്ക് പഞ്ചായത്ത്
മികച്ച ഗ്രാമപഞ്ചായത്ത്
കതിരൂർ ഗ്രാമ പഞ്ചായത്ത്, കാമാക്ഷി ഗ്രാമ പഞ്ചായത്ത്
മികച്ച പുനരധിവാസ കേന്ദ്രം
പ്രതീക്ഷ ഭവൻ കോഴിക്കോട്
മികച്ച ഭിന്നശേഷി സൗഹൃദ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ
ആലപ്പുഴ സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ്
സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട
മികച്ച നൂതന ഗവേഷണ പദ്ധതികൾ
റോബി ടോമി, എറണാകുളം
പ്രത്യേക പരാമർശം
പൂജ രമേഷ് (തൃശൂർ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..